കോഴിക്കോട് മയക്കുമരുന്ന് ലഹരിയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്

കോഴിക്കോട് മയക്കുമരുന്ന് ലഹരിയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്
Mar 18, 2025 09:11 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസറാണ് കൊലപ്പെടുത്തിയത്.

ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം.

കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു യാസര്‍ ഭാര്യയെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് ഷിബിലയെ ഇയാള്‍ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു.

ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെ കാലമായി ഇവിടെ കുടുംബ വഴക്ക് നിലനില്‍ക്കുന്നതായാണ് വിവരം.

നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

#Drugaddicted #husband #hacks #wife #death #Kozhikode #motherinlaw #father #seriously #injured

Next TV

Related Stories
Top Stories